ശബരിമല നിരീക്ഷക സമിതിയെ പിന്തുണച്ച് പത്മകുമാർ

ശബരിമല നിരീക്ഷക സമിതിയെ പിന്തുണച്ച് പത്മകുമാർ. നിരീക്ഷണ സമിതി നല്ല പിന്തുണ നൽകിയെന്നും പോലീസ് ആത്മാർത്ഥതയോടെയുള്ള പ്രവർത്തനമാണ് നടത്തിയതെന്നും പത്മകുമാർ പറഞ്ഞു. സന്നിധാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പത്മകുമാർ ഇക്കാര്യം പറഞ്ഞത്.
32 ലക്ഷം തീർത്ഥാടകരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം എത്തിയത് 68 ലക്ഷം പേരായിരുന്നു. മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുനതെന്നും പത്മകുമാർ പറഞ്ഞു. തീർത്ഥാടകരുടെ വരവ് സംബന്ധിച്ച് കൃത്യമായ കണക്കുകൾ മകര വിളക്കോടെ പുറത്തു വരും.
ശബരിമലയിൽ നിന്നും ഇതുവരെ 105,11,93,000 രൂപ ഇതുവരെ ലഭിച്ചു. കഴിഞ്ഞ വർഷം 164, 03,90,000 രൂപയാണ് ലഭിച്ചതെന്നും പത്മകുമാർ പറഞ്ഞു.
കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അതുമാത്രമാണ് സർക്കാർ നടപ്പാക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here