Advertisement

അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവർ പോലീസുകാരനെ മർദ്ദിച്ചതായി പരാതി

December 26, 2018
Google News 1 minute Read
police

അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവർ പോലീസുകാരനെ മർദ്ദിച്ചതായി പരാതി.വടകര പൊലീസ് സ്റ്റേഷനിലെ പ്രദീപ് കുമാറിനാണ് മർദ്ദനം ഏറ്റത്.  ശബരിമലയിൽ യുവതികളെ കയറ്റാൻ പൊലീസുകാരാണ് സഹായം ചെയ്യുന്നതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഹെൽമെറ്റ് ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് പ്രദീപ് കുമാർ പറഞ്ഞു. വൈകുന്നേരം ആറു മണിയോടെ,അയ്യപ്പ ജ്യോതി തെളിയിക്കുന്നതിന് മുമ്പായിരുന്നു സംഭവം. പയ്യോളിക്ക് സമീപം അയനിക്കാട് പള്ളിക്കടുത്ത് വെച്ചാണ് വടകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന് മർദ്ദനം ഏറ്റത്.

അവധിയിലായിരുന്ന പ്രദീപ്കുമാർ, ബുള്ളറ്റിൽ യാത്ര ചെയ്യുന്നതിനിടെ ദേശീയപാതയിൽ നിന്ന് ഇടറോഡിൽ പ്രവേശിക്കുന്നത് തടഞ്ഞതിന് ശേഷം അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവർ മർദ്ദിച്ചെന്നാണ് പരാതി. പൊലീസുകാരനാണെന്ന് മനസ്സിലായതോടെ ശബരിമലയിൽ യുവതികളെ കയറ്റാൻ സഹായിക്കുന്നവർ പൊലീസുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് മർദനമേറ്റ പ്രദീപ് കുമാർ പറയുന്നു. ഹെൽമെറ്റ്‌ ഉപയോഗിച്ചാണ് അടിച്ചത്. മർദ്ദനം തുടർന്നതോടെ നാട്ടുകാർ ഇടപെട്ട് ഇദ്ദേഹത്തെ രക്ഷിച്ച് സമീപത്തെ വീട്ടിൽ എത്തിച്ചു. പിന്നീട് പയ്യോളി സിഐ എം.പി രാജേഷ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here