മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതു മുന്നണിയിലേക്ക് പോകുന്നതെന്ന് ആർ ബാലകൃഷ്ണപിള്ള; തറവാട്ടിലേക്കുള്ള മടക്കമെന്ന് എംപി വീരേന്ദ്രകുമാർ;

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതു മുന്നണിയിലേക്ക് പോകുന്നതെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. ഉപാധികളില്ലാതെയാണ് ഇടതു മുന്നണിയിലേക്ക് പോകുന്നതെന്നാണ് മുന്നണി പ്രവേശനം ലഭിച്ച പാർട്ടികളുടെ പ്രതികരണം. മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല മുന്നണിയിലേക്ക് പോകുന്നതെന്ന് കേരള കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിന് മുന്നണി വിപുലീകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായി യോജിച്ച് പോകാൻ കഴിയുന്ന മുന്നണിയിലേക്ക് മടങ്ങി എത്താൻ ആയതിൽ സന്തോഷമെന്നായിരുന്നു എം.പി വീരേന്ദ്രകുമാറിന്റെ പ്രതികരണം. തറവാട്ടിലേക്കുള്ള മടക്കമെന്നായിരുന്നു എംപി വീരേന്ദ്രകുമാറിന്റെയും എം വി ശ്രേയാംസ് കുമാറിന്റെയും പ്രതികരണം. ആശയപരമായി യോജിച്ചുപോകാനാകുന്ന മുന്നണിയിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും എംപി വീരേന്ദ്രകുമാർ പറഞ്ഞു
കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് ഐഎൻഎൽ അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവർ കോവിൽ പ്രതികരിച്ചു. 25 വർഷത്തെ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമായാണ് മുന്നണി പ്രവേശനത്തെ ഐഎൻഎൽ നോക്കിക്കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here