ഹബീബ് റഹ്മാനെ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കും

ഇന്നലെ അറസ്റ്റിലായ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പതിനേഴാം പ്രതി ഹബീബ് റഹ്മാനെ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കും.ഇന്നലെ വൈകിട്ട് കൽപറ്റയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ എസ് ഐ എസിൽ ചേരാനായി വിദേശത്തേക്ക് പോകുന്നതിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നേരത്തെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയത് ഹബീബ് അബ്ദുറഹ്മാനാണ്. കാബൂളിൽ വെച്ച് അമേരിക്കൻ സഖ്യസേന പിടികൂടി ഇയാളെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
അതേസമയം, ഐഎസ്‌ഐഎസ് ബന്ധം ആരോപിച്ച് ഇന്നലെ ഉത്തർപ്രദേശിലും ഡൽഹിയി ലുമായി അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ആയിരിക്കും ഹാജരാക്കുക. ഇവർക്കൊപ്പം ഇന്നലെ കസ്റ്റഡിയിൽ എടുത്ത 6 പേരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here