ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരും: ശോഭാ സുരേന്ദ്രൻ

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ശോഭയുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലിനു മുന്നിൽ ഇന്നലെ പ്രവർത്തകർ അയ്യപ്പജ്യേതി തെളിയിച്ചു. ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ എൻ രാധാകൃഷ്ണനും പിന്നീട് സി കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ നിരാഹാര സമരം നയിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here