പ്രതീക്ഷ ബുംറയില്‍; നാളെ നിര്‍ണായകം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 346 റണ്‍സിലെത്തിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സുമായാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്. അഞ്ച് വിക്കറ്റുകള്‍ കൂടി ശേഷിക്കെ പരമാവധി റണ്‍സ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 28 റണ്‍സുമായി മായാങ്ക് അങ്കര്‍വാളും ആറ് റണ്‍സുമായി റിഷബ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍. റണ്‍സ് കണ്ടെത്താല്‍ ഏറെ ബുദ്ധിമുട്ടുള്ള മെല്‍ബണിലെ പിച്ചില്‍ ഇന്ത്യന്‍ ലീഡ് 400 കടന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന് വിയര്‍ക്കേണ്ടി വരും. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ടാം ഇന്നിംഗ്‌സിലും ഓസീസിനെ പിടിച്ചുകെട്ടാല്‍ ബുംറയ്ക്കായാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here