റോൾസ് റോയ്‌സ് കളിനൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത- അഭിനി സോഹൻ

ബ്രിട്ടീഷ് കാർ നിർമ്മാാതാക്കളായ റോൾസ് റോയ്‌സിന്റെ ആദ്യ എസ്.യു.വി മോഡൽ കളിനൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി ഇനി അഭിനി സോഹന് സ്വന്തം. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയുടെ ഭാര്യയാണ് അഭിനി സോഹൻ . 25-ാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് സോഹൻ റോയ് പത്‌നിക്കായി റോൾസ് റോയ്‌സ് കളിനൻ സമ്മാനമായി നൽകിയത്.
ഈ വർഷം ജൂണിലാണ് വാഹനം ബുക്ക് ചെയ്തത്. മുമ്പ് വിപണിയിലും കള്ളിനൻ അവതരിപ്പിച്ചിരുന്നു. 6.95 കോടി രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറും വില. പൂർണ്ണമായും കസ്റ്റമൈസ്ഡ് രീതിയിൽ നിർമ്മിച്ച വാഹനം ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും, സൗകര്യങ്ങൾക്കും അനുസൃതമായി നിർമ്മിക്കുന്നതിനാൽ ഇതേ പോലെ മറ്റൊരു വാഹനം ഉണ്ടാകില്ലെന്ന് സാരം.
ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് ഈ വർഷം ആദ്യമാണ് കള്ളിനൻ എസ്.യു.വി അവതരിപ്പിച്ചത്. വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹനം സ്വന്തമാക്കിയതിന്റെ അഭിമാനത്തിലാണ് അഭിനി സോഹൻ റോയ്.
6.95 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. റോൾസ് റോയ്‌സ് ലക്ഷുറി എസ്യുവി സീരീസിൽ ലക്ഷുറിയുടെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന റോൾസ് റോയ്‌സ് കളിനൻ ലോകത്തെ ആദ്യത്തെ 3-ബോക്‌സ് എസ്യുവി ആണ്.
ഓഫ് റോഡ് ഡ്രൈവും ലക്ഷ്യംവെച്ചുകൊണ്ടാണ് റോൾസ് റോയ്‌സ് തങ്ങളുടെ ലക്ഷുറി എസ്യുവി സീരീസിലെ എറ്റവും പുതിയ മോഡലായ റോൾസ് റോയ്‌സ് കളിനൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിന് പുറമെ, പുല്ല്, മണൽ, മഞ്ഞ് തുടങ്ങി ഏത് പ്രതലത്തിലും റോൾസ് റോയ്‌സ് കളിനൻ സുഖമായി ഓടിക്കാം.
5341 മില്ലി മീറ്റർ നീളവും 2164 മില്ലി മീറ്റരർ വീതിയുമുള്ള കളിനന്റെ വീൽബെയ്‌സ് 3295 മില്ലി മീറ്റർ നീളത്തിലാണ്. സിഗ്നേച്ചർ സൂയിസൈഡ് ഡോറും, ഡുവൽ ടൺ 22 ഇഞ്ച് അലോയ് വീലുകളും കാറിന്റെ പ്രത്യേകതകൾ ആണ്.
ലക്ഷുറിയുടെ അവസാന വാക്കെന്ന് വിശേഷിപ്പാക്കാവുന്ന റോൾസ് റോയ്‌സ് കളിനനിലെ ല്ലൊ സീറ്റിലും മസാജിങ്ങ് ഓപ്ഷൻ ഉണ്ട്. നൈറ്റ് വിഷൻ, വൈൽഡ് ലൈഫ് അലേർട്ട്, പനോരമിക്ക് വ്യൂ, ക്രൂസ് കണ്ട്രോൾ, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
ഇതിന് പുറമെ പിറകിൽ നിന്നും തുറന്നു വരുന്ന സ്‌പെക്ടേറ്റർ സീറ്റും കാറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഇവിടെ രണ്ട് കസേരയും ചെറിയ ടേബിളും ഉണ്ടാകും. വ്യൂവിങ്ങ് സ്വീറ്റ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.
ഓൾ വീൽ ഡ്രൈവിലുള്ള ആദ്യ റോൾസ് റോയ്‌സാണ് കള്ളിനൻ. ഓൾ വീൽ ഡ്രൈവ് ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. പരമാവധി വേഗം മണിക്കൂറിൽ 250 കിമി. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൻ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനായാസം ഓടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here