തമി; മലയാളത്തിലെ ആദ്യ 3ഡി പോസ്റ്റർ പുറത്ത്

സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എന്നാൽ ഇത്തവണ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചത് തമി എന്ന ചിത്രത്തിന്റെ സിനിമാ പോസ്റ്ററാണ്. മലയാളത്തിലെ ആദ്യ 3ഡി പോസ്റ്ററാണ് തമിയുടേത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന തമിയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കെആർ പ്രവീണാണ്. സ്‌കൈ ഹൈ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.
45 പുതുമുഖ താരങ്ങളെയും മുൻനിര താരങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, പുതുമുഖം ഗോപികാ അനിൽ നായികാ നായകന്മാരായ ചിത്രത്തിൽ സോഹൻ സീനുലാൽ, ശശി കലിങ്ക, സുനിൽ സുഗത തുടങ്ങിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ഷാജി ഷോ ഫൈൻ, ശരൺ , നിതിൻ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവി ശങ്കർ, നിതീഷ് രമേശ്, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്‌നി ജെയിംസ്, ആഷ്‌ലീ ഐസക്ക് എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here