പേരിയയിൽ എത്തിയ മാവോയിസ്റ്റുകളിൽ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു

പേരിയയിൽ കഴിഞ്ഞ ദിവസമെത്തിയ മാവോയിസ്റ്റുകളിൽ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു.സിപിഐ മാവോയിസ്റ്റ് പ്രവർത്തകരായ ജയണ്ണ,സുന്ദരി,സാവിത്രി,ജിഷ എന്നിവരേയാണ് പോലീസ് തിരിച്ചറിഞ്ഞത്,തലപ്പുഴ പോലീസ് ഇവർക്കെതിരെ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

അയനിക്കലിലെത്തിയ എട്ടംഗ സംഘം നാട്ടുകാർക്ക് ലഘുലേഖ വിതരണം ചെയ്യുകയും സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top