52 ദിവസം മാത്ര അധ്യയനം നടത്തി പരീക്ഷ പ്രഖ്യാപിച്ച് കാലിക്കറ്റ് സർവ്വകലാശാല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

അധ്യായന ദിനങ്ങൾ പൂർത്തിയാക്കാതെ കാലികറ്റ് സർവകലാശാല പരീക്ഷ പ്രഖ്യാപിച്ചത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. 90 അധ്യായന ദിനങ്ങൾ വേണമെന്നിരിക്കെ മാണ് പഠനം നടന്നതെന്നാണ് ആരോപണം. ജനുവരി നാലിന് തുടങ്ങുന്ന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ പിജി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളാണ് പരീക്ഷ അറിയിപ്പ് വന്നതോടെ വെട്ടിലായത്. യൂണിവേഴ്‌സിറ്റി കലണ്ടർ പ്രകാരം ഓഗസ്റ്റ് 13 ന് മുന്നാം സെമസ്റ്റർ ആരംഭിക്കുകയും അടുത്ത ജാനുവരി 16നു സെമസ്റ്റർ പരീക്ഷ തുടങ്ങണമെന്നാണ്. എന്നാൽ ഏകദേശം ഒരു മാസത്തോളം വൈകി സെമസ്റ്റർ ആരംഭിച്ചിട്ടും കലണ്ടറിൽ നിർദേശിച്ച തിയതിക്കും 12 ദിവസം മുമ്പ് എക്‌സാം നടത്താനാണ് യൂണിവേർസിറ്റി അറിയിപ്പ് നൽകിയത്.
ഇതോടെ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ വർക്കുകളും അസ്സൈൻമെന്റുകളും സമർപ്പിക്കാൻ സാധിക്കാതെയായി. ഇതുവരെ നടത്താൻ സാധിക്കാത്ത ഇന്റർണൽ പരീക്ഷകളെ കുറിച്ചു ചോദിക്കുമ്പോൾ സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം നടത്താമെന്ന അപൂർവ മറുപടിയാണ് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
നിപ്പയും പ്രളയവും കാരണം ക്ലാസുകൾ തുടങ്ങാൻ വൈകിയതും സെമസ്റ്റർ ഏകീകരണം നടത്താൻ പരീക്ഷ മാറ്റാത്തതും പ്രതിസന്ധിയിലാക്കിയത് വിദ്യാർത്ഥികളെയാണ്. ഡിപ്പാർട്ട്‌മെന്റ് മേധാവികളോട് കാര്യങ്ങൾ സൂചിപ്പിച്ചിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന് പരാതി നൽകി കാത്തിരിക്കുകയാണിവർ. അനുകൂല നടപടി ഉണ്ടായില്ലങ്കിൽ സമരത്തിനിറങ്ങുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here