‘രഹ്ന ഫാത്തിമ സിപിഎം പടച്ചുവിട്ട അഭിസാരിക’: അധിക്ഷേപിച്ച് കെ.പി.എ മജീദ്

രഹ്ന ഫാത്തിമയെ അധിക്ഷേപിച്ച് കെപിഎ മജീദ്. സിപിഎം പടച്ചുവിട അഭിസാരികയാണ് രഹ്ന ഫാത്തിമയെന്നും ശബരിമലയിൽ വർഗീയത പടർത്തുകയായിരുന്നു ലക്ഷ്യംമെന്നും മജീദ് പറഞ്ഞു. മലപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം.

Read More: വനിതാ മതിലിനെതിരെ ‘മതേതര വനിതാ സംഗമം’ സംഘടിപ്പിച്ച് യുഡിഎഫ്

ചില ആളുകളെയൊക്കെ കയറ്റുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ശബരിമലയിലേക്ക് ചില ആക്ടിവിസ്റ്റുകളെ ഗവണ്‍മെന്റ് കൊണ്ടുവന്നു. അവരൊന്നും ഭക്തരല്ല. സിപിഎമ്മിന്റെയും ഗവണ്‍മെന്റിന്റെയും ഒത്താശയോടെ വരുന്നവര്‍ക്ക് എങ്ങനെയെങ്കിലും ശബരിമലയില്‍ കയറിയാല്‍ മതിയെന്നാണെന്നും മജീദ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top