വനിതാ മതിലിനെതിരെ ‘മതേതര വനിതാ സംഗമം’ സംഘടിപ്പിച്ച് യുഡിഎഫ്

വനിതാ മതിലിനെതിരായ പ്രചരണാര്‍ദ്ധം സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വനിതാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ‘വര്‍ഗീയ വനിതാ മതിലിനെതിരെ മതേതര വനിതാ സംഗമം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പരിപാടി.
Read More: നാടിന്റെ നവോത്ഥാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല
വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ യുഡിഎഫ് നേതാക്കളും എംഎല്‍എമാരും പങ്കെടുത്തു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പരിപാടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കേരളത്തെ ഭ്രാന്താലയമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read More: വനിതാ മതിലിൻറെ പേരിലെ പണ പിരിവ് പാർട്ടി പരിശോധിക്കും : ധനമന്ത്രി
നവോത്ഥാനത്തെക്കുറിച്ചു പറയാന്‍ സിപിഎമ്മിന് യോഗ്യത ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്ഷേപം. വനിതാ മതില്‍ നടക്കുന്ന ജനുവരി ഒന്നിന്, നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തുമെന്ന് യുഡിഎഫ് വനിതാസംഘടനകള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here