Advertisement

നാടിന്റെ നവോത്ഥാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

December 29, 2018
Google News 1 minute Read
Ramesh Chennithala

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നാടിന്റെ നവോത്ഥാനം തകർക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല നവോത്ഥാന നായകരെയും മറന്നു കൊണ്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ നവോത്ഥാനം പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന പരാജയം ഒഴിവാക്കാൻ വേണ്ടി ആളെക്കൂട്ടാനുള്ള ശ്രമത്തിലാണ് സിപിഎം, അതിനായി അഴിമതിക്കാരെയും വർഗീയ ശക്തികളെയും കൂട്ടുപിടിക്കുകയാണ്, ബിജെപിയെയും ഹിന്ദുത്വത്തെയും ചെറുക്കാൻ മൃദു ഹിന്ദുത്വം അല്ല വേണ്ടതെന്ന് സിപിഎം മനസിലാക്കണം എന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മതേതര വനിതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Read More: ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി രാഹുല്‍ ഗാന്ധി

സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മതേതര വനിതാ സംഗമങ്ങള്‍ നടക്കുകാണ്. സര്‍ക്കാര്‍ ചെലവില്‍ വനിതാ മതിൽ സംഘടിപ്പിക്കുന്നതിനെതിരെയാണ് സംഗമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here