വനിതാ മതിലിനിടെയുണ്ടായ സംഘർഷം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിൽ

5 bjp workers booked in connection with vanitha mathil conflict

ജനുവരി ഒന്നിന് നടന്ന വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുകുണ്ടിലുണ്ടായ സംഘർഷ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവർത്തകരെ കൂടി ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് കൊളവയൽ സുനാമി കോളനിയിലെ കെ. ഷൈജു (26), ചിത്താരി കടപ്പുറം സ്വദേശികളായ കെ വി ജ്യോതിഷ് കുമാർ (46), കെ ശിവൻ (38), സി കെ വേണു (49), സി കെ സതീശൻ (38) എന്നിവരെയാണ് ബേക്കൽ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 500 ബി ജെ പി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top