വനിതാ മതില്‍ വര്‍ഗീയ മതിലെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി; സ്പീക്കര്‍ക്ക് അസഹിഷ്ണുതയെന്ന് മുനീര്‍

m k muneer

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുനീറിന്റെ പരാമര്‍ശം നിയമസസഭാ രേഖയില്‍ നിന്നും ഒഴിവാക്കി. സ്പീക്കറുടെ നടപടി ഫാസിസവും അസഹിഷ്ണുതയുമെന്ന് മുനീര്‍ പറഞ്ഞു. യു ഡി എഫില്‍ ആലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സഭാ സമ്മേളനത്തിനിടെയാണ് പ്രതിപക്ഷം വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍ക്കായിരുന്നു നിയമസഭ വേദിയായത്. പരാമര്‍ശം പിന്‍വലിക്കാന്‍ മുനീര്‍ തയ്യാറാകണമെന്ന് ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ നിലപാടെടുത്തു. തുടര്‍ന്ന് നിയമസഭ കയ്യാങ്കളിക്ക് വേദിയാകുകയായിരുന്നു. ഏറെ വിവാദമായ പരാമര്‍ശമാണ് ഇപ്പോള്‍ നിയമസഭാ രേഖകളില്‍ നിന്നും ഒഴിവാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top