വനിതാ മതിലിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടയില്‍ നടന്ന അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചേറ്റുകുണ്ട് സ്വദേശി മധു, പാറമ്മല്‍ സ്വദേശി രഞ്ജിത്ത് കെ.എസ് എന്നിവരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു.
Read More: 48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!
ഇന്ന് രാവിലെയാണ് ബി.ജെ.പി പ്രവര്‍ത്തകരായ മധു, രഞ്ജിത്ത് എന്നിവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
’24’ പുറത്ത് വിട്ട അക്രമ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു. മുഖം തൂവാല കൊണ്ട് മൂടിയായിരുന്നു അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. കൂടാതെ മൊബൈല്‍ ഫോണില്‍ എടുത്ത ദൃശ്യങ്ങള്‍ മുഴുവനായും അക്രമികള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
Read More: ആര്‍ത്തവപ്പുരയില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മതിലിനിടെ ചേറ്റുകുണ്ടില്‍ നടന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ’24’, ‘മനോരമ ന്യൂസ്’ സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. വനിതാ മതില്‍ നിര്‍മ്മിക്കാന്‍ എത്തിയവരെ ആദ്യഘട്ടത്തില്‍ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചിരുന്നു. ഇതോടെ ബി.ജെ.പി, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതോടെ സംഭവത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here