Advertisement

ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ആരംഭിച്ചു

December 29, 2018
Google News 0 minutes Read
mission to rescue trapped workers from coal mine begun

മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ആരംഭിച്ചു. അനധികൃത ഖനിയിൽ തൊഴിലാളികൾ കുടുങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും നാവികസേനയും എത്തുന്നത്. നാവിക സേനയുടെ റിമോർട്ടിലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്

ഗുവാഹത്തിയിൽ നിന്ന് പുറപ്പെട്ട വ്യോമസേന അംഗങ്ങൾ ജയ്ന്തിയ പർവത മേഖലയിലുള്ള ഖനിയിൽ പുലർച്ചേ എത്തി. കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള എഞ്ചീനീയർമാരും രക്ഷാപ്രവർത്തകരും അടങ്ങിയ സംഘവും സംഭവ സ്ഥലത്തുണ്ട്. ഖനിയിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിയ്ക്കാനുള്ള അവസാന ശ്രമം സംഘം പുലർച്ചെ ആരംഭിച്ചു. നാവിക സേനയുടെ റിമോർട്ടിലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചാണ് തിരച്ചിൽ. കിർലോസ്‌കറിൻറെയും കോൾ ഇന്ത്യയുടെയും ശക്തികൂടിയ പമ്പുകൾ ഖനിയിലെ വെള്ളം രാവിലെ തന്നെ പ്രപർത്തിപ്പിച്ച് തുടങ്ങി. അതേസമയം തൊഴിലാളികൾ ജീവനോടുണ്ടോ എന്ന കാര്യത്തിൽ ഒരനുകൂല സൂചനയും രക്ഷാപ്രപർത്തകർക്ക് കിട്ടിയിട്ടില്ല. ഖനിയിൽ നിന്ന് ദുർഗന്ധം വമിയ്ക്കുന്നതായാണ് തിരച്ചിൽ സംഘാംഗങ്ങൾ നൽകുന്ന വിവരം.ഈ മാസം 13 നാണ് മേഘാലയിലെ ജയ്ന്തിയ പർവത മേഖലയിലുള്ള അനധികൃത കൽക്കരി ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. സമീപത്തെ നദിയിൽ നിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതായിരുന്നു അപകടത്തിന് കാരണം. പ്രദേശവാസികൾക്ക് പുറമേ അസം സ്വദേശികളും അപകടത്തിൽപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here