കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പറഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: മോദി

Narendra Modi exam

അധികാരത്തിൽ വന്ന മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് കാർഷിക കടം എഴുതി തള്ളാമെന്ന് പറഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഗാസിപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നു പറഞ്ഞാണ് കോൺഗ്രസ് വോട്ടു ചോദിച്ചത്. എന്നാൽ, ഇപ്പോൾ നാമമാത്രമായ കാർഷിക കടങ്ങൾ മാത്രമാണ് കോൺഗ്രസ് സർക്കാർ എഴുതി തള്ളിയതെന്നും പ്രധാന മന്ത്രി പറഞ്ഞു.

Read More: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു

അതേസമയം, പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. 5 വർഷം അധികാരത്തിൽ ഇരുന്നിട്ട് കർഷകരെ പരിഗണിക്കാത്ത സർക്കാരാണ് കേന്ദ്രത്തിൽ ഉള്ളതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top