നെയ്യാറ്റിന്‍കര എം.എല്‍.എ വാക്കുപാലിച്ചില്ലെന്ന് സനലിന്റെ ഭാര്യ

നെയ്യാറ്റിൻകര എം.എൽ.എ അൻസലൻ വാക്കുപാലിച്ചില്ലെന്നു കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് വിജിയുടെ സമരം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും, സമരപ്പന്തൽ സന്ദർശിക്കുമെന്നും ’24’ ന്റെ എൻകൗണ്ടറിൽ ആൻസലൻ പറഞ്ഞിരുന്നു. എന്നാൽ ഈ രണ്ടു വാഗ്ദാനങ്ങളും എം.എൽ.എ പാലിച്ചില്ലെന്നാണ് വിജിയുടെ ആരോപണം.
Read More: ‘അമ്മ മനസിന്റെ നോവ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ് (വീഡിയോ)
ഈ മാസം 25 നാണ് ’24’ന്റെ എൻകൗണ്ടറിൽ വിജിക്കും കുടുംബത്തിനും നെയ്യാറ്റിൻകര എം.എൽ.എ കെ.എ. ആൻസലൻ ചില വാഗ്ദാനങ്ങൾ നൽകിയത്. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും സമരപ്പന്തൽ സന്ദർശിക്കുമെന്നും സ്ഥലം എം.എൽ.എ കൂടിയായ ആൻസലൻ പറഞ്ഞിരുന്നു. ഇവ നിറവേറ്റിയാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു വിജിയുടെ പ്രതികരണം.
Read More: ‘രഹ്ന ഫാത്തിമ സിപിഎം പടച്ചുവിട്ട അഭിസാരിക’: അധിക്ഷേപിച്ച് കെ.പി.എ മജീദ്
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം നിറവേറ്റാൻ എം.എൽ.എ തയ്യാറായിട്ടില്ല. പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും, സമരപ്പന്തൽ സന്ദർശിക്കുമെന്നു പറഞ്ഞ ആൻസലൻ വിശ്വാസ വഞ്ചനയാണ് ചെയ്തതെന്നും വിജി പറഞ്ഞു. പല തവണ വിളിച്ചിട്ടും എം.എൽ.എ ഫോൺ എടുക്കാതിരിക്കുന്നത് ഒളിച്ചുകളിയുടെയും ഒത്തുകളിയുടെയും ഭാഗമാണെന്നാണ് ആക്ഷൻ കൗൺസിൽ അംഗമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ആരോപണം.
Read More: ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി രാഹുല്‍ ഗാന്ധി
സർക്കാർ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇരുപത് ദിവസമായി വിജി സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ്. വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനുവരി ഒന്നു മുതൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് വിജി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here