Advertisement

ബിജെപിയുടെ നിരാഹാര സമരം തുടരുന്നു

December 30, 2018
1 minute Read

ബി.ജെ.പിയുടെ സെക്രട്ടറിയേറ്റു പടിക്കലെ നിരാഹാര സമരം  28-ാം ദിവസത്തിലേക്ക്. ശബരി തീർത്ഥാടനം അവസാനിക്കുന്നതിന് മുന്നെ നരേന്ദ്ര മോദിയെ കേരളത്തിൽ എത്തിച്ച് സമരം ശക്തമാക്കാനിരുന്ന ബി.ജെ.പി നേതൃത്വത്തിനു തിരിച്ചടിയായിരിക്കുകയാണ് മോദിയുടെ സന്ദർശനം മാറ്റിയത്.

Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’

ശോഭ സുരേന്ദ്രനു ശേഷം പ്രമുഖ നേതാക്കൾ ആരും സമരം ഏറ്റെടുക്കാത്തതും പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ബിജെപി നേതാവ് എന്‍. ശിവരാജനാണ് ഇപ്പോള്‍ നിരാഹാര സമരം ഏറ്റെടുത്തിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണനാണ് സമരത്തിന് തുടക്കം കുറിച്ചത്. രാധാകൃഷ്ണന് ശേഷം കി.കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്മനാഭനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top