Advertisement

മുത്തലാഖ് വിഷയത്തിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് ഒരു വിഭാഗം ഐ.എൻ.എല്ലിലേക്ക്

December 30, 2018
Google News 0 minutes Read
inl

മുത്തലാഖ് വിഷയത്തിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് ഒരു വിഭാഗം ഐ.എൻ.എല്ലിലേക്ക്. ഇത് സംബന്ധിച്ച ചർച്ചകൾ ഐ.എൻ.എൽ നേതൃത്വവുമായി പൂർത്തിയാക്കിയെന്ന് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ രാജികൾ ലീഗിൽ നിന്ന് ഉണ്ടാകുമെന്നാണ് ഐഎൻഎൽ കേന്ദ്രം നൽകുന്ന വിവരം. മുത്തലാഖ് ബില്ലിൽ പാർലമെന്റിലെ വോട്ടെടുപ്പിൽനിന്ന് നിന്ന് വിട്ടുനിന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ലീഗിലെ തന്നെ പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷമായിയെന്നാണ് ഐഎൻഎല്ലിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തെ രാഷ്ട്രീയമായി മുതലാക്കാൻ തന്നെയാണ് ഐഎൻഎല്ലിന്റെ തീരുമാനം. ലീഗിനുള്ളിലുള്ള അസംതൃപ്തരായ വലിയ വിഭാഗം ആളുകൾ പാർട്ടിയിൽ ചേരുമെന്ന് ഐഎൻഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ 24 നോട് വ്യക്തമാക്കി.

മുസ്ലിംലീഗിൽ നിന്നും സന്നദ്ധത അറിയിച്ചവരെ പാർട്ടിയിൽ എത്തിക്കാനുള്ള പദ്ധതി ജനുവരി മൂന്നാം തീയതി നടക്കുന്ന ഐഎൻഎല്ലിന്റെ വർക്കിങ് കമ്മിറ്റി യോഗം ചർച്ചചെയ്യും .മാത്രമല്ല പല ഘട്ടങ്ങളിലായി ലീഗ് വിട്ട് പോയവരെയും കൂടാതെ കൊടുവള്ളിയിലെ എംഎൽഎ പിടിഎ റഹീം നേതൃത്വംനൽകുന്ന പാർട്ടിയെയും കൂടെകൂട്ടാനുള്ള നീക്കം ജനുവരി 12 ന് ബംഗലൂരുവിൽ ചേരുന്ന അഖിലേന്ത്യ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പുതിയ പാർട്ടികളെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാനവും യോഗത്തിലുണ്ടാകും. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കി തെരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ സാന്നിദ്ധ്യം അറിയിക്കാനുള്ള നീക്കം അണിയറയിൽ ആരംഭിച്ചു.ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് തുടർന്ന് ഐഎൻഎൽ രൂപീകരിച്ചപ്പോൾ ലീഗിൽ നിന്ന് നിരവധി നേതാക്കൾ ഐഎൻഎല്ലിനൊപ്പം എത്തിയിരുന്നു. ഇടതുമുന്നണി ഘടകകക്ഷി ആകാത്തതിനാൽ പലരും മാതൃ സംഘടനയിലേക്ക് മടങ്ങി .പുതിയ സാഹചര്യത്തിലും പുതിയ വിവാദത്തിലും നേട്ടം കൊയ്യാമെന്നാണ് ഐഎൻഎല്ലിന്റെ കണക്കുകൂട്ടൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here