Advertisement

സിബിഐ ഡയറക്ടര്‍ക്കായി തയ്യാറാക്കിയ പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും

December 30, 2018
Google News 1 minute Read

പുതിയ സിബിഐ ഡയറക്ടര്‍ക്കായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും. 1983, 1984, 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ17 പേരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പട്ടിക കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണറുടെ വിദഗ്ധ അഭിപ്രായത്തിനായി അയച്ചു. 34 പേരുടെ പട്ടിക 17 ആയി ചുരുക്കുകയായിരുന്നു.

Read More: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പിഡിപി പ്രവർത്തകരുടെ മാർച്ച് (വീഡിയോ)

സിബിഐ തലപ്പത്ത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഡയറക്ടര്‍ക്കെതിരെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഡയറക്ടര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതലയുള്ളത്.

Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ.എസ്.പിയായാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണറായും കൊച്ചി പൊലീസ് കമ്മീഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി, എഡിജിപി, നവീകരണം എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here