Advertisement

അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസ്

December 30, 2018
Google News 1 minute Read

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1800 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസ്.

Read More: വൈറലായി മോഹന്‍ലാലിന്റെ ‘ചാട്ടം’ (വീഡിയോ)

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം എ ബ്രഹ്മരാജ്, എം എൻ ഗോപി തുടങ്ങിയവർക്കെതിരെയും കേസുണ്ട്. അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ചുവരികയാണെന്നും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here