മതിലിന് എതിരല്ല; കാനത്തിന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍

വനിതാ മതിലിന് താന്‍ എതിരല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. കാനം രാജേന്ദ്രന് മറുപടിയായാണ് വിഎസിന്റെ പ്രതികരണം. വര്‍ഗ്ഗ സമരത്തെ കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി കാനവും എത്തി. വിഎസ് ഇപ്പോഴും സിപിഎം അംഗമാണെന്ന് വിശ്വസിക്കുന്നതെന്നായിരുന്നു കാനത്തിന്റെ മറുപടി. സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതില്‍ നടക്കുന്നത്. ഇതില്‍ വിഎസിന്റെ നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ വിഎസ് എത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here