ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും

shailaja

ശിശുമരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ഈ മാസം 22ന് ചികിത്സ കിട്ടാത്തതിനാൽ ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല എന്നാണ് പരാതി. ഇതോടെയാണ് അട്ടപ്പാടിയിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി നേരിട്ടെത്തുന്നത്. സർക്കാർ ഇതുവരെ നടപ്പാക്കിയ മാതൃ- ശിശു പരിപാലന പദ്ധതികളുടെ നടത്തിപ്പ് മന്ത്രി വിലയിരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top