Advertisement

എൺപത്താറാമത് ശിവഗിരി തീർത്ഥാടനം; ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തും

December 31, 2018
Google News 0 minutes Read
sivagiri

എൺപത്താറാമത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് തീർത്ഥാടന സമ്മേളനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥിയായി എത്തും. കർണാടക ഗവർണർ വാജു ഭായ് വാല സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ പുനർ നിർമ്മാണം ഗുരുദർശനത്തിലൂടെ സാധ്യമാക്കാം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും.

അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് തീര്‍ത്ഥാടനം. തീര്‍ത്ഥാടന നവതി സമ്മേളനം കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുഭായ് വാല ഉദ്ഘാടനം ചെയ്യും. ഋതംഭരാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് സാമൂഹിത നീതിയും സമത്വവും ഗുരുവിന്റെ സംഘടനാ സങ്കല്പ്പത്തിലൂടെ എന്ന വിഷയത്തില്‍ സമ്മേളനം നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരിക്കും. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ച് മണിയ്ക്ക് കേരളത്തിന്റെ പുനഃനിര്‍മ്മാണം ഗുരുദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ സമ്മേളനം നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here