പുതുവര്‍ഷം പിറന്നു; 2019 ന് സ്വാഗതം

പുതുവര്‍ഷത്തെ വരവേറ്റ് ലോകം ആഘോഷതിമിര്‍പ്പില്‍. വിവിധ ആഘോഷ പരിപാടികളോടെയാണ് ജനങ്ങള്‍ 2019 നെ വരവേറ്റത്ത്. രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വിദേശികളടക്കം വിവിധ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. കേരളത്തിലും ഉത്സവപ്രതീതിയോടെയായിരുന്നു മലയാളികള്‍ പുതുവര്‍ഷത്തിന് സ്വാഗതമരുളിയത്. മഹാപ്രളയത്തെ അതിജീവിച്ച ജനത 2018 നെ യാത്രയാക്കി. അതിജീവനത്തിന്റെ പുതുവര്‍ഷമാണ് മലയാളികള്‍ക്ക്. തിരുവനന്തപുരത്തും കൊച്ചിയിലും ആയിരങ്ങളാണ് ന്യൂയര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. നിരവധി വിദേശികളും കേരളത്തിലെ ആഘോഷ പരിപാടികളില്‍ പങ്കുചേര്‍ന്നു.
നിറഞ്ഞ പ്രതീക്ഷകളുമായി 2019 പിറന്നു. സമോവ, ടോങ്ക, കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. അതേസമയം, ലോകനഗരങ്ങളില്‍ ആദ്യം പുതുവര്‍ഷമെത്തിയത് ന്യൂസീലന്റിലെ ഓക് ലന്റിലാണ്. ഇന്ത്യന്‍ സമയം 4.30നാണ് ഓക് ലന്റില്‍ പുതുവര്‍ഷം പുലര്‍ന്നത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ഓക് ലന്റിലെ ജനങ്ങള്‍ പുതുവര്‍ഷത്തെ
വരവേറ്റത്.
Read More:പുതുവര്‍ഷം പിറന്നു; ന്യൂസിലാന്‍ഡ് ആഘോഷ തിമിര്‍പ്പില്‍
ഇന്ത്യന്‍ സമയം ആറരയോടെ ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നി, മെല്‍ബണ്‍, കാന്‍ബറ എന്നിവിടങ്ങളില്‍ പുതുവര്‍ഷമെത്തും. 8.30നാണ് ജപ്പാനില്‍ പുതുവര്‍ഷമെത്തുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചരയോടെ ലണ്ടന്‍ നഗരവും രാവിലെ പത്തരയ്ക്ക് അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്കും വാഷിങ്ടണും പുതുവര്‍ഷം ആഘോഷിക്കും.
പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here