ഹര്‍ത്താല്‍; നിയമവാഴ്ച ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന ഹർത്താലിനോടനുബന്ധിച്ച് നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങേളാ അനിഷ്ട സംഭവങ്ങേളാ ഉണ്ടാവാതിരിക്കാനും സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കർശനനടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചു. നടപടി അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here