സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം ; റോഡ് ഉപരോധിക്കുന്നു, കടകൾ അടപ്പിക്കുന്നു

ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധം പുകയുന്നു. മിക്കയിടങ്ങളിലും റോഡ് ഉപരോധവും കടകൾ അടപ്പിക്കുകയും ചെയ്തു.
നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. തൃശൂർ വടക്കാഞ്ചേരിയിലും അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. പ്രദേശത്തെ കടകളെല്ലാം പ്രവർത്തകർ അടപ്പിക്കുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കർമസമിതിയുടെ പ്രതിഷേധമുണ്ട്. തൃശ്ശൂരിൽ ബസ് സർവീസ് ഭാഗികമായി നിർത്തി.
ആലപ്പുഴ മാവേലിക്കരയിലും ബിജെപി പ്രവർത്തകർ കടകൾ അടപ്പിക്കുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here