ഹര്‍ത്താല്‍ ദിവസം കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപനസമിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. നാളെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്ന് നസറുദ്ദീന്‍ പറഞ്ഞു. ’24’ ന്റെ ‘വെര്‍ഡിക്ട്’ ചര്‍ച്ചയിലായിരുന്നു നസറുദ്ദീന്‍ നിലപാട് വ്യക്തമാക്കിയത്.
നാളത്തെ ഹര്‍ത്താലില്‍ സഹകരിക്കരുതെന്നും വ്യാപാരികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും ഇക്കാര്യം ആവശ്യപ്പെട്ടതായി നസറുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ള മറുപടി നല്‍കിയതെന്നും നസറുദ്ദീന്‍ പ്രതികരിച്ചു.
ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടക്കുകയാണ്. എന്തിനാണ് തങ്ങളോട് ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തുന്നത്? നാളെത്തെ ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്ന് ഉറപ്പിച്ച് പറയുകയാണെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here