ബിന്ദുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചു

സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ബിന്ദുവിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിന്ദുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
നേരത്തെ ശബരിമല ദർശനത്തിന് ശ്രമിച്ച ബിന്ദുവിന്റെ വീടിന് മുന്നിൽ നാമദപപ്രതിഷേധവുമായി ഏതാനും പേർ എത്തിയിരുന്നു. അതിന് മുമ്പ് ശബരിമല ദർശനത്തിന് ശ്രമിച്ച മനീതി സംഘത്തെ പിന്തുണച്ചതിന് പൊതു പ്രവർത്തകന്റെ വീട് ആക്രമികൾ അടിച്ചുതകർത്തിരുന്നു. ഇതിന് പുറമെ സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമിച്ച മഞ്ജു, രഹന ഫാത്തിമ എന്നിവരുടെ വീടിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
Read More : ‘വീടുകയറിയ പ്രതിഷേധം’; ശബരിമലയിലെത്തിയ ബിന്ദുവിന്റെ വീടിന് മുന്നില്‍ നാമജപപ്രതിഷേധം
ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. യുവതികൾ സന്നിധാനത്ത് എത്തുന്ന ഈ ചരിത്രമുഹൂർത്തത്തിന്റെ വാർത്ത ആദ്യമായി പുറത്തുവിട്ടതും ആദ്യമായി ദൃശ്യങ്ങൾ പുറത്തുവിടുന്നതും 24 ആണ്. പിന്നീട് ദേശീയ മാധ്യമങ്ങളടക്കം വാർത്ത ഏറ്റെടുക്കുകയായിരുന്നു.
Read More : സ്ത്രീകൾ സന്നിധാനത്ത്; ദൃശ്യങ്ങൾ 24ന്
പുലർച്ചെ 4 മണിയോടെ യുവതികൾ സന്നിധാനത്ത് എത്തിയെന്ന വിവരം 24 ന് ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് ദൃശ്യങ്ങൾ കണ്ട് ഉറപ്പു വരുത്തിയിട്ടാണ് ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനം എന്ന നിലയിൽ ഈ വാർത്ത് പുറത്തുവിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here