ബിജെപി ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന് കേസെടുത്തു

ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ കേരള വനിതാ കമ്മീഷന് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച ശിവരാജന്റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിന്ദു, കനകദുര്‍ഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തിയത്.
Read More: ഹര്‍ത്താല്‍ അനുകൂലികള്‍ തോറ്റോടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിലും വനിതാ കമ്മിഷൻ കേസെടുത്തു. ഡിജിപിയോട് വനിതാ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമപ്രവര്‍ത്തകരെ അവര്‍ സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രവണത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here