ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലം : മുഖ്യമന്ത്രി

പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പന്തളത്ത് ശബരിമല കർമ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിലാണ് ശബരിമല കർമ്മ സമിതി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ കൊല്ലപ്പെട്ടത്. കൂരമ്പാല സ്വദേശിയാണ് ഇദ്ദേഹം. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഎം ഓഫീസിനു മുകളിൽ നിന്നാണ് കല്ലേറുണ്ടായത്.
എന്നാൽ തലക്കേറ്റ ആഘാതമല്ല മറിച്ച് ഹൃദയസ്ഥംഭനമാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ചന്ദ്രന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയത്തേക്ക് മാറ്റും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here