ഹര്‍ത്താല്‍ അനുകൂലികള്‍ തോറ്റോടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഹര്‍ത്താലിനെതിരെ ഇത്രയും ജനരോക്ഷം ഉയരുന്നത്. ഇന്നത്തെ ഹര്‍ത്താലിനോട് യോജിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍ തയ്യാറായതോടെ ഹര്‍ത്താലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. പലയിടത്തും പൊതുജനം ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ രംഗത്തുവന്നു. ഹര്‍ത്താല്‍ അനുകൂലികളെ ട്രോളി സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരും സജീവമായതോടെ ഹര്‍ത്താലിനെതിരെ വലിയ ക്യാംപെയിനും തുടക്കമായി.
ഇതിനിടയിലാണ്, എടപ്പാളില്‍ പടുകൂറ്റന്‍ ബൈക്ക് റാലിയുമായി വന്ന ഹര്‍ത്താല്‍ അനുകൂലികളെ പൊതുജനം ഓടിച്ചത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ഒന്നുംനോക്കാതെ സ്ഥലംവിടുകയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here