പാലക്കാട് വന്‍ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

പാലക്കാട് വന്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്തായിരുന്നു ആദ്യം സംഘര്‍ഷം ഉടലെടുത്തത്. കർമ്മസമിതിയുടെ മാർച്ച് കടന്നു പോവേണ്ടിയിരുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ സിപിഎം പ്രവർത്തകർ നേരത്തെ തന്നെ തടിച്ച് കൂടിയിരുന്നു. സംഘർഷത്തിന് സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സംഘം ഇവിടെ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധ മാര്‍ച്ച് എത്തിയ ഉടനെസിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. . മൂന്നൂറോളം പേരാണ് കര്‍മ്മസമിതി പ്രവര്‍ത്തരുടെ മാര്‍ച്ചില്‍ ഉണ്ടായത്. ഇതിന് ശേഷം സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്ത് വീണ്ടും പ്രതിഷേധക്കാര്‍ തടിച്ച് കൂടി.
കോളേജിലേക്ക് അതിക്രമിച്ചു കടന്ന ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ വിദ്യാർത്ഥികളെ പൂട്ടിയിടുന്ന സ്ഥിതി വരെയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറുമുണ്ടായി.
കോളേജിലെ എസ്എഫ്ഐ യുടെ കൊടിമരം ബിജെപി പ്രവർത്തകർ നശിപ്പിച്ചു. കോളേജിന്റെ കവാടത്തിന് മുകളിൽ കാവിക്കൊടി സ്ഥാപിച്ചു. വന്‍ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇവിടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തി വീശി അക്രമികളെ വിരട്ടിയോഗിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here