അയ്യപ്പ സേവാ സമിതി കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം; ’24’ ക്യാമറാമാനെ മര്‍ദിച്ചു

അയ്യപ്പ സേവാ സമിതി ഡൽഹി കേരളാ ഹൗസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം. പ്രതിഷേധക്കാർ കേരളാ ഹൗസിനു നേരെ കല്ലെറിഞ്ഞു. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ’24’ ക്യാമറാമാൻ അരുണിനെ പ്രതിഷേധക്കാർ മർദിച്ചു.
Read More: ‘ഒരു റെക്കോര്‍ഡ് കൂടി ഇങ്ങെടുത്തു!’; കോഹ്‌ലി മറികടന്നത് സച്ചിനെ
ശബരിമലയിൽ യുവതി പ്രവേശനം നടന്നതിനെതിരെയായിരുന്നു അയ്യപ്പ സേവാ സമിതി പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചെത്തൊയ സംഘം മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ഇതിനു ശേഷം സംഘത്തിലൊരാൾ കേരളാ ഹൗസിനു നേരെ കല്ലെറിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകർത്തിയ ’24’ ക്യാമറാമാൻ അരുണിനെ സംഘത്തിലുളളവർ മർദ്ദിച്ചു.
Read More: ബിജെപി ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
‘ന്യൂസ് 18 തമിഴ്’ റിപ്പോർട്ടർ സുചിത്രയുടെ നേരെയും ‘ന്യൂസ് 18 കേരള’ ക്യാമറാമാൻ ധനേഷിനെതിരെയും ആക്രമണമുണ്ടായി. എന്നാല്‍ മർദിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇതേ തുടർന്ന് മർദിച്ചവരെ സുരക്ഷിത ഇടത്തേക്ക് പ്രതിഷേധക്കാർ പൊലീസ് സഹായത്തോടെ മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here