‘ഒരു റെക്കോര്‍ഡ് കൂടി ഇങ്ങെടുത്തു!’; കോഹ്‌ലി മറികടന്നത് സച്ചിനെ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡുകള്‍ എന്നും ഒരു വീക്ക്‌നെസ് ആണ്. ഓരോ മത്സരങ്ങള്‍ കഴിയും
തോറും റെക്കോര്‍ഡ് കുറിക്കുകയാണ് താരത്തിന്റെ ലക്ഷ്യം. അത്തരത്തിലാണ് വിരാടിന്റെ പ്രകടനങ്ങളും. സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിവസവും കോഹ്‌ലി പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി ഇത്തവണ മറികടന്നിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗം 19,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ സച്ചിനെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കിയത്. സിഡ്‌നിയില്‍ ഓസീസിനെതിരെ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലായിരുന്നു കോഹ്‌ലി റെക്കോര്‍ഡ് കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 399-ാം ഇന്നിംഗ്‌സിലായിരുന്നു കോഹ്‌ലി 19,000 റണ്‍സ് നേട്ടത്തിലെത്തിയത്. 432 ഇന്നിംഗ്‌സുകളില്‍ സമാന നേട്ടം കൈവരിച്ച സച്ചിനായിരുന്നു ഇത്രയുംനാള്‍ ഈ റെക്കോര്‍ഡില്‍ മുന്നിലുണ്ടായിരുന്നത്.
433 ഇന്നിംഗ്‌സുകളില്‍ നിന്ന് 19,000 റണ്‍സ് നേടിയ വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ, 444 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here