Advertisement

എഎൻ ഷംസീർ എംഎൽഎയുടെ വീടിനു നേരെ ബോംബേറ്

January 4, 2019
Google News 1 minute Read

എഎൻ ഷംസീർ എംഎൽഎയുടെ വീടിനു നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിനാണ് ബോംബെറിഞ്ഞത്. ആക്രമ സമയത്ത് എഎൻ ഷംസീർ വീട്ടിലുണ്ടായിരുന്നില്ല എന്നാൽ കുടുംബം വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.എൻ ഷംസീർ എം.എൽ.എ യുടെ വീടിന് നേരെ ഉണ്ടായ ആർ.എസ്.എസ് ബോംബേറ് അപലപനീയവും പ്രതിഷേധാർഹവുമാണെന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തുടനീളം ആർ.എസ്.എസ് നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് എ.എൻ.ഷംസീറിന്റെ തലശ്ശേരിയിലെ വീടിന് നേരെ നടന്ന ബോംബേറ്. ഇത്തരത്തിലുള്ള ആക്രമങ്ങളുമായി ആർ.എസ്.എസ് മുന്നോട്ടുപോയാൽ കനത്ത വില നൽകേണ്ടിവരും. സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ഉയർത്തികൊണ്ടുവരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here