Advertisement

ശബരിമല യുവതി പ്രവേശന വിവാദത്തിൽ വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ എന്നിവരെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ നീക്കം

January 4, 2019
Google News 0 minutes Read
pinarayivijayan ockhi should be declared as a national disaster says kerala cm

വെള്ളാപ്പള്ളി നടേശനേയും പുന്നല ശ്രീകുമാറിനേയും തുടർന്നും ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ നീക്കം. ശബരിമല യുവതി പ്രവേശന വിവാദത്തിൽ പിന്തുണ തേടി മുഖ്യമന്ത്രി ഇരു സമുദായ നേതാക്കളുമായും സംസാരിച്ചു . ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻഎസ്എസ് പരസ്യമായി എതിരായതോടെയാണ് മറ്റു ഹിന്ദു സമുദായ സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശൻ , പുന്നല ശ്രീകുമാർ തുടങ്ങിയവരെ ഈ നീക്കത്തിലൂടെ സർക്കാർ നിലപാടിനൊപ്പമാക്കാൻ കഴിഞ്ഞു. ശബരിമലയിൽ യുവതികൾ കയറിയതോടെ വെള്ളാപ്പള്ളി പരസ്യ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അനുനയ നീക്കവുമായി മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ എസ് എൻ ഡി പിയേയും കെ പി എം എസിനേയും കൈവിട്ടു കളയാൻ സി പി എം തയ്യാറല്ല. വനിതാ മതിലിന്റെ വിജയത്തിൽ ഇരു സംഘടനകൾക്കും വലിയ പങ്കു മുണ്ടായിരുന്നു .ഈ ബന്ധം തുടർന്നും നിലനിർത്തുകയാണ് സി പി എമ്മിന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here