Advertisement

ഗോകുലം കേരള എഫ്.സി ചെന്നൈ സിറ്റിയെ നേരിടും

January 4, 2019
0 minutes Read
gokulam fc

ഐ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിയെ നേരിടും. കോയമ്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. പത്ത് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായാണ് ചെന്നൈ ഒന്നാംസ്ഥാനത്ത് കുതിക്കുന്നത്. 10 മത്സരങ്ങളിൽ പത്ത് പോയിന്റ് മാത്രമുള്ള ഗോകുലം നിലവിൽ എട്ടാം സ്ഥാനത്താണ്.എഫ്.സി ഗോവയുടെ മുന്നേറ്റനിര താരം ഇമ്രാൻ ഖാൻ ഗോകുസം കേരള എഫ്.സിയുടെ ഭാഗമായി. അറ്റാക്കിങ് മിഡ്ഫീൽഡറായി ഗോവൻ നിരയിലെത്തിയ ഇമ്രാൻ ഖാന്, ഇതുവരെ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിട്ടില്ല. മണിപ്പൂരിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ഇമ്രാൻ ഖാന് മധ്യനിരയിലെ ഏതു പൊസിഷനിലും കളിക്കാനുള്ള മികവുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement