വി മുരളീധരന്റെ പ്രസ്താവന ബിജെപിയുടെ പ്രചാരണത്തിന് തിരിച്ചടിയായി : കോടിയേരി ബാലകൃഷ്ണൻ

ശബരിമല വിഷയത്തിൽ സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും സ്വീകരിച്ച സമീപനം സ്വാഗതാർഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി മുരളീധരന്റെ പ്രസ്താവന ബി ജെപിയുടെ പ്രചാരണത്തിന് തിരിച്ചടിയായെന്നും കോടിയേരി പറഞ്ഞു.
വനിതാ മതിലിലെ സ്ത്രീ പങ്കാളിത്തം സെക്രട്ടേറിയറ്റ് പരിശോധിച്ചു . ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും നായർ സമുദായത്തിൽ നിന്നും വലിയ പങ്കാളിത്തമുണ്ടായി.ജനിച്ച സമുദായത്തിന്റെ പേരു പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ജാതീയ ധ്രുവീകരണം നടക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
പൊതു പണിമുടക്കിൽ വ്യാപാരികളെ നിർബന്ധിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. വ്യാപാരികളോട് കടയടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. തൊഴിലാളികളോടാണ് പണിമുടക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത് .കടകൾ അടയ്ക്കാൻ ആഹ്വാനമില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here