Advertisement

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി

January 5, 2019
Google News 0 minutes Read

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സംഘർഷ സാധ്യതയുണ്ടെന്ന പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. 14 വരെയാണ് നിരോധനാജ്ഞ.

അതേസമയം, ശബരിമലയിൽ തിരക്ക് വർധിക്കുകയാണ്. ഇന്നലെ രാത്രി വരെ ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പോലും 1,05000 തീർത്ഥാടകർ ദർശനത്തിനായെത്തി. സന്നിധാനം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാത്തതാണ് തീർത്ഥാടകരുടെ എണ്ണം കൂടാൻ കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here