Advertisement

സി.പി.എം ജാഗ്രത പാലിക്കണം; ബിജെപി ആക്രമണം അവസാനിപ്പിക്കണം: കോടിയേരി

January 5, 2019
1 minute Read
Kodiyeri Balakrishnan CPIM

സംസ്ഥാനത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനം പുനഃസ്ഥാപിക്കാന്‍ ആര്‍.എസ്.എസ്, ബിജെപി ഉന്നത നേതൃത്വം ഇടപെടണമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

Read More: തലശേരി ശാന്തമാകുന്നു; കനത്ത ജാഗ്രത

സിപിഎം – ബിജെപി ആക്രമണം എന്ന വാര്‍ത്തയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. യുവതീ പ്രവേശനം പോലെ നവോത്ഥാന മൂല്യമുള്ള ഒരു വിഷയത്തില്‍ നിന്ന് കാര്യങ്ങള്‍ തിരിച്ചുവിടാനുള്ള നീക്കമാണ് അവരുടേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. ബിജെപിയുടെ ആക്രമണത്തില്‍ സിപിഎം പെട്ടുപോകരുത്. സിപിഎം പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്ക് മുതിരരുത്. എവിടെയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ അങ്ങനെയൊരു അക്രമ സാഹചര്യത്തിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പരസ്യമായി അഭ്യര്‍ത്ഥിക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More: എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആക്രമങ്ങള്‍ നടത്തരുതെന്ന് നേരത്തെ ധാരണയായിട്ടുള്ളതാണ്. ഈ ധാരണ എല്ലാവരും പാലിക്കണം. അക്രമം ഒരാൾക്കും നന്നല്ല. ആക്രമണ സന്നദ്ധരായി സിപിഎം പ്രവർത്തകരുണ്ടെങ്കിൽ പിന്തിരിയണമെന്ന് പരസ്യമായി അഭ്യർഥിക്കുന്നു. ഇങ്ങോട്ട് അക്രമിക്കാൻ വന്നാൽ കീഴടങ്ങില്ല. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് കീഴടങ്ങിയ പോലെ ഞങ്ങളെ കീഴടക്കാൻ പറ്റില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top