മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സീറ്റ് ധാരണ; ബിജെപിയ്ക്ക് വെല്ലുവിളി

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍സിപി സീറ്റ് ധാരണ. നാല്‍പ്പത് ലോക്സഭ മണ്ഡലങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായതായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ബാക്കിയുള്ള എട്ട് സീറ്റുകളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സമാനമനസ്കരായ മറ്റ് പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
Read More: ദേശീയ നേതാക്കള്‍ രംഗത്തിറങ്ങും; ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുമ്പോഴാണ് കോണ്‍ഗ്രസും-എന്‍സിപിയും തര്‍ക്കങ്ങള്‍ പരിഹരിച്ച് സീറ്റ് ധാരണയില്‍ എത്തിയിരിക്കുന്നത്. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബാക്കിയുള്ള എട്ട് സീറ്റുകളില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ധാരണയായ നാല്‍പത് എണ്ണത്തില്‍ ഇരു പാര്‍ട്ടികളും എത്ര വീതം സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.
Read More: ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത് ഭീകരസംഘടനകളെ പോലെ: മന്ത്രി ഇ.പി ജയരാജന്‍
ബി.എസ്.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ സഖ്യത്തില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 48 സീറ്റുകളില്‍ 41ഉം ജയിച്ചത് ബിജെപി-ശിവസേന സഖ്യമായിരുന്നു. എന്‍സിപിക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളിലായിരുന്നു ജയം. ബിജെപിക്കും ശിവസേനക്കുമിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യവും മോദി സര്‍ക്കാരിനെതിരായ വിരുദ്ധ വികാരവും മുതലെടുത്താല്‍ സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കാനാകും എന്നാണ് എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here