തലശ്ശേരിയിൽ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ നടത്തരുതെന്ന് ആഹ്വാനം

തലശ്ശേരിയിൽ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ നടത്തരുതെന്ന് ആഹ്വാനം. ജില്ലയിൽ പൂർണമായി സമാധാനം ഉറപ്പാക്കാൻ ജില്ലാ കലക്ടർ മീർ മുഹമ്മദലി വിളിച്ചു ചേർത്ത യോഗത്തിൽ സി പി ഐ എം, ബി ജെ പി നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ സാഹചര്യത്തിലായിരുന്നു യോഗം. രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ നടത്തില്ലെന്ന് ഇരു പാർട്ടികളും സമ്മതിച്ചു. ഈ നിർദേശം യോഗത്തിൽ വെച്ച് തന്നെ ഇരുപാർട്ടികളുടെയും നേതാക്കൾ എല്ലാ കീഴ്ഘടകങ്ങൾക്കും നൽകി. ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ എല്ലാ സഹകരണവും നേതാക്കൾ ഉറപ്പ് നൽകി.
യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ചന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ആർ എസ് എസ് ജില്ലാ സഹകാര്യ വാഹക് കെ പ്രമോദ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here