ശബരിമല വിഷയവും രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ സ്വീകരിച്ച നിലപാടുകളും

കേരളത്തില്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേത്യത്വങ്ങള്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ക്ക് എല്ലാം അടിസ്ഥാന കാരണം. സംസ്ഥാനത്ത് സംഘര്‍ഷം പടരുമ്പോള്‍ മുന്‍ നിലപാടില്‍ യാതൊരു മാറ്റവും വരുത്താന്‍ ഇവര്‍ ഇതുവരെയും ആലോചിച്ചിട്ടു പോലുമില്ല. കേരളത്തില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പരസ്പരം പഴിചാരുകയാണ് രാഷ്ട്രിയ പാര്‍ട്ടികളുടെ ദേശീയ നേത്യത്വങ്ങള്‍.
Read More: ശബരിമല സംഘര്‍ഷങ്ങള്‍; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നതായിരുന്നില്ല മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി ദേശീയ നേത്യത്വത്തിന്റെ നിലപാട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം മുതലാക്കാന്‍ ഒരു ചര്‍ച്ചയും കൂടാതെ ഇത് തിരുത്തി.
Read More: ‘പൂമുത്തോളെ…’ പാടി ജോജുവും മക്കളും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
കോണ്‍ഗ്രസ് ദേശിയ നേത്യത്വത്തിന്റെ നിലപാടാണ് ഇതിലും വിചിത്രം. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് ലിംഗ നീതിയ്ക്ക് എതിരാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അടക്കമുള്ള ദേശീയ നേത്യത്വം കരുതുന്നു. എന്നാല്‍ വിശ്വാസികളുടെ വോട്ട് ഉറപ്പാക്കാന്‍ ഈ നിലപാടിന് വിരുദ്ധമായി പ്രതിഷേധം സംഘടിപ്പിയ്ക്കാന്‍ അവര്‍ സംസ്ഥാന ഘടകത്തിന് അനുമതി നല്‍കുകയും ചെയ്തു.
Read More: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സീറ്റ് ധാരണ; ബിജെപിയ്ക്ക് വെല്ലുവിളി
സി.പി.എം നേത്യത്വത്തിന്റെ നിലപാടിലും വൈരുദ്ധ്യം ദ്യശ്യമാണ്. ജാതി മത സംഘടനകളെയും കൂട്ടുകെട്ടിനെയും ദേശീയ തലത്തില്‍ സി.പി.എം ശത്രുപക്ഷത്ത് നിര്‍ത്തുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതിന് വിരുദ്ധമായി സ്വീകരിച്ച നിലപാടുകള്‍ക്ക് ദേശീയ നേത്യത്വത്തിന്റെ അനുമതിയുണ്ട്.
Read More: കേരളം കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; പരിഹസിച്ച് കോടിയേരി
സംഘര്‍ഷം സംസ്ഥാനത്ത് പടരുമ്പോള്‍ സമാധാനത്തിന് നിര്ദ്ധേശിയ്ക്കാതെ എതിര് വിഭാഗത്തെ കുറ്റപ്പെടുത്താന്‍ മത്സരിയ്ക്കുകയാണ് ദേശിയ നേത്യത്വങ്ങള്‍ ഇപ്പോള്‍. ഇന്നലെ പാര്‍ലമെന്റിലടക്കം സ്വീകരിച്ച നിലപാടുകള്‍ വ്യത്യസ്ത പര്‍ട്ടികളുടെ ദേശീയ നേത്യത്വത്തിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്. സംഘര്‍ഷം പടരുന്ന ഇപ്പോഴും ഈ നിലപാടില്‍ ഒരു പുനരലോചനയും ഇല്ലെന്നാണ് ഇവരുടെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here