Advertisement

വാഹനാപകടം; 10 അയ്യപ്പ ഭക്തര്‍ മരിച്ചു

January 6, 2019
Google News 0 minutes Read

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. തെലുങ്കാന സ്വദേശികളാണ് മരിച്ചത്. പുതുക്കോട്ടയിലെ തിരുമയത്ത് വച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് അപകടമുണ്ടായത്. എതിരെവന്ന ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പുതുക്കോട്ട മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here