ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫാല്‍ക്കണ്‍സ് കോഴിക്കോട് ചാമ്പ്യന്‍മാര്‍

കേരളത്തിന്റെ ക്രിക്കറ്റ് ഇതിഹാസം ബാലന്‍ പണ്ഡിറ്റിന്റെ സ്മരണാര്‍ത്ഥം എസ്.വി.ജി.എസ് സോബേഴ്‌സ് നടത്തിയ അഞ്ചാമത് ബാലന്‍ പണ്ഡിറ്റ് അണ്ടര്‍ -15 അഖിലേന്ത്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫാല്‍ക്കണ്‍സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് ചാമ്പ്യന്മാരായി. ഫൈനലില്‍ ആര്‍.എസ്.സി.എസ്.ജി ക്രിക്കറ്റ് സ്‌കൂള്‍ എറണാകുളത്തെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.
സ്‌കോര്‍, ആര്‍.എസ്.സി.എസ്.ജി 38.4 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ട്. വിനയ് വി വര്‍ഗ്ഗീസ്14/2, ഋഷീക്ക് സുനില്‍ മേനോന്‍ 19/2, സൗരവ് ജെഫ്രി 33/2.
ഫാല്‍ക്കണ്‍സ് 39.4 ഓവറില്‍ 9 വിക്കറ്റിന് 161 റണ്‍സ്.അദിഷേക്.ജെ.നായര്‍ 79 റണ്‍സ്, സൗരവ് ജെഫ്രി 31 റണ്‍സ്. അപ്പു പ്രകാശ് 13/3 വിക്കറ്റ്.
Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം
ഫൈനലിലെ താരമായി ഫാല്‍ക്കണ്‍സിലെ അദിഷേക്.ജെ.നായരെ തിരഞ്ഞെടുത്തു. മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി പ്രിത്വിഷ് പവന്‍ (RSCSG), മികച്ച ബാറ്റ്‌സ്മാന്‍ പ്രോമിസ് വര്‍ഗ്ഗീസ്, മികച്ച ബൗളര്‍ സൗരവ് ജെഫ്രി, പ്രോമി സിംഗ് യംഗ്സ്റ്റര്‍ ദേവ് മനോജ് (മൂവരും ഫാന്‍ക്കണ്‍സ്) മികച്ച വിക്കറ്റ കീപ്പര്‍ റിത്വിക്ക് റാം(മുത്തൂറ്റ് ECC) മികച്ച ഫീല്‍ഡര്‍ പ്രിത്വിഷ്പവന്‍ (RSCSG) എന്നിവരേയും തെരഞ്ഞെടുത്തു. ബാലന്‍ പണ്ഡിറ്റിന്റെ പത്‌നി ലീലാ പണ്ഡിറ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here