വിമാനത്താവള സ്വകാര്യവത്കരണത്തിൽ മോദി സർക്കാരിനെതിരെ സംഘപരിവാർ തൊഴിലാളി സംഘടന രംഗത്ത്

വിമാനത്താവള സ്വകാര്യവത്കരണത്തിൽ മോദി സർക്കാരിനെതിരെ സംഘപരിവാർ തൊഴിലാളി സംഘടന രംഗത്ത്. സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം തുറന്ന സമരത്തിലേക്ക് നീങ്ങുമെന്നും ബിഎംഎസ് നേതൃത്വം വ്യക്തമാക്കുന്നു.
കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് നിവേദനം നൽകിയ ശേഷമാണ് ബിഎംഎസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യവത്കരണ നീക്കങ്ങളിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും ലാഭത്തിലുള്ള
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റൊഴിവാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു.
തിരുവനന്തപുരം വിമാനത്താവളം ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സ്വകാര്യവത്കരിക്കുന്നതോടെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഇല്ലാതാകും. സർവീസ് ചാർജ്ജ് എന്ന പേരിൽ വലിയ തുക യാത്രക്കാരും നൽകേണ്ടി വരും
കഴിഞ്ഞ ഡിസംബർ 31ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി ഡൽഹിയിൽ ബിഎംഎസ് പ്രത്യേക യോഗം ചേർന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി സമര സമിതിക്കും യോഗം രൂപം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here