റഫാൽ വിഷയം; പ്രതിരോധ മന്ത്രിക്കെതിരെ ലോക്‌സഭയിൽ അവകാശലംഘനത്തിന് നോട്ടീസ്

റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രിക്കെതിരെ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എംപിയാണ് സഭയിൽ നിർമ്മല സീതാരാമനെതിരെ നോട്ടീസ് നൽകിയത് .പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കുന്നു എന്ന ലോക്സഭയിലെ പരാമര്‍ശത്തിനെതിരെയാണ് നിര്‍മ്മല സീതാരാമനെതിരെ കെ.സി വേണുഗോപാല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. അതേ സമയം, ബിജെപി എംപി വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധം.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുമ്പോള്‍ എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നല്‍കിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിലെ ആരോപണം. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അടിയന്തര പ്രമേയമായി ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസും കെസി വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here